12
Oct 2025
Sat
12 Oct 2025 Sat
illicit affair

Illicit affair with mother in law ഭാര്യ മാതാവുമായി അവിഹിത ബന്ധത്തിന് പിന്നാലെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. 20 കാരിയായ ശിവാനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശിവാനിയുടെ ഭര്‍ത്താവ് പ്രമോദും ഭാര്യ മാതാവും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

whatsapp അമ്മായിയമ്മയുമായി അവിഹിത ബന്ധം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; 20കാരിയായ ഭാര്യയെ കൊന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. കഴിഞ്ഞാഴ്ചയാണ് സിദ്ധാപുര ഗ്രാമത്തിലെ വീടിനുള്ളില്‍ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശിവാനിയുടെ കുടുംബം പ്രമോദിനെതിരെ പരാതിയുമായി എത്തിയത്.

2018 ലാണ് ശിവാനിയും പ്രമോദും തമ്മിലുള്ള വിവാഹം നടന്നത്. അമ്മായിയമ്മയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രമോദിന്റെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. മൃതദേഹം കണ്ടെത്തുന്നത് രണ്ട് ദിവസം മുന്‍പ് പ്രമോദും ശിവാനിയും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടയിലായിരുന്നു കൊലപാതം.

ശിവാനിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമോദിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രമോദ് മുങ്ങിയതായാണ് വിവരം. കൊലപാതകത്തിന് ശേഷം പ്രമോദും അമ്മായിയമ്മയും തമ്മിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.