കൊച്ചി: കടവന്ത്രയില്‍ യുവാവ് ബാര്‍ ഹോട്ടലിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കി. (In Kochi, a young man died after jumping from the top of a bar hotel; Leg apart) വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിലെ 11-ാംനിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇന്നു രാവിലെ കടവന്ത്ര ജംക്ഷനിലെ ഒലീവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ ആയിരുന്നു സംഭവം.
|
എതിര്‍വശത്തെ കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരിയാണ് ക്രിസ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നത് കണ്ടത്. ചാട്ടത്തില്‍ ഇയാളുടെ കാല്‍ വേര്‍പ്പെട്ടു പോയി. രാവിലെ ഹോട്ടലിലെത്തിയ ഇയാള്‍ നേരെ റൂഫ് ടോപ്പിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം. മരിച്ചയാളുടെ കയ്യില്‍ നിന്ന് ഇംഗ്ലിഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ ‘All good things must come to an end, and when my good thing dies, I too shall die with it’ (എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. എന്റെ നല്ല കാര്യങ്ങള്‍ അവസാനിക്കുമ്പോള്‍, ഞാനും അതോടൊപ്പം അവസാനിക്കണം) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


