06
Oct 2023
Sun
06 Oct 2023 Sun

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജംഷഡ്പൂരിനെതിരായ മല്‍സരത്തില്‍ മഞ്ഞപ്പടയ്‌ക്കൊപ്പം കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങിയത് ആദിവാസി ഊരിലെ കുരുന്നുകള്‍. മലമ്പുഴ ആശ്രമം സ്‌കൂളിലെ കുരുന്നുകളാണ് കൊച്ചിയിലെത്തി മഞ്ഞപ്പടയുടെ താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ചത്. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാര്‍ക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളില്‍ നിന്നായിരുന്നു കുഞ്ഞുതാരങ്ങളുടെ വരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടിക ജാതി, പട്ടികവര്‍ഗ മന്ത്രി കെ രാധാകൃഷ്ണന്‍ മത്സരവേദിയില്‍ മുഖ്യാതിഥിയായി. വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മെട്രോ യാത്രയും നഗരകാഴ്ചകളും വിവിധ രുചികളും കൊച്ചി നഗരത്തില്‍ ആസ്വദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാളും അധ്യാപകരുമാണ് ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തിയത്.

ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സെന്ന് പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനൂപ് ആര്‍ പറഞ്ഞു. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള്ള ക്ലബ്ബിന്റെ താരങ്ങള്‍ക്കൊപ്പം ഞങ്ങളുടെ കുട്ടികള്‍ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമെന്നും അനൂപ് ആര്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക