26
Jun 2024
Sat
26 Jun 2024 Sat
kollam robbery

കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായില്‍ തുണി തിരികി സ്വര്‍ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റില്‍. ( In Kollam, grandmother was tied up and robbed of gold and money; Granddaughter and husband arrested )  ഉളിയകോവില്‍ പാര്‍വതി മന്ദിരത്തില്‍ പാര്‍വതിയെയും ഉമയനല്ലൂര്‍ സ്വദേശി ശരതിനെയുമാണ് കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്. 85 വയസ്സുള്ള യശോദയാണ് ആക്രമണത്തിനിരയായത്. യശോദയുടെ പരാതിയിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു ഇവരുടെ കവര്‍ച്ച.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൃത്യം നടപ്പാക്കിയത്. മുത്തശ്ശിയെ കെട്ടിയിട്ട് ദേഹത്ത് അണിഞ്ഞിരുന്ന കമ്മലും, വളയും കൈക്കലാക്കി. അലമാരയില്‍ പണമുണ്ടെന്ന് മനസിലാക്കി താക്കോല്‍ ചോദിച്ചെങ്കിലും യശോദ നല്‍കിയില്ല. തുടര്‍ന്ന അലമാര കുത്തി തുറന്നാണ് 25,000 രൂപ മോഷ്ടിച്ചത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശരത്തിന്റെ അടിയേറ്റ് വയോധികയുടെ മൂന്ന് പല്ലുകളും കൊഴിഞ്ഞിരുന്നു.

കവര്‍ച്ചയ്ക്കു ശേഷം മുങ്ങിയ പ്രതികള്‍ പാരിപ്പള്ളിയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും അവിടെ നിന്ന് കടന്നിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ദമ്പതികള്‍ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസിലാക്കി. ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടത്ത് നിന്ന് ഇവരെ പിടികൂടിയത്. ശരത്ത് മറ്റൊരു മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക