|
കോട്ടയം: കോട്ടയം തിരുവഞ്ചൂര്‍ പോളചിറയില്‍ യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. തിരുവഞ്ചൂര്‍ സ്വദേശിയായ ഷൈജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയര്‍ക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഷൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ലാലുവിന്റെ വീടിന് മുന്നില്‍ രക്തക്കറ കണ്ടെത്തി.
കൃത്യത്തിനു ശേഷം റോഡ് അരികിലെ മറ്റൊരു വീടിന് മുന്നില്‍ മൃതദേഹം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പോലിസ് കരുതുന്നു. ബിഎസ്പി പ്രവര്‍ത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയിരുന്നു. പോസ്റ്ററുകള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ് വിശദീകരിച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന് ബിഎസ്പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





