24
Oct 2024
Tue
24 Oct 2024 Tue
Rahul Mankootathil Ramya Haridas

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്.(In Palakkad Rahul Mangkoottathil; Ramya in Chelakkara; Congress is preparing for the by-elections)  പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കളത്തിലിറങ്ങും. ആലത്തൂരിലെ മുന്‍ എംപിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസ് ആണ് ചേലക്കരയില്‍ മല്‍സരിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഉടനെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണു തീരുമാനം. വടകരയില്‍ മല്‍സരിച്ച് എംപിയായ ശാഫി പറമ്പിലിന്റെ പിന്‍ഗാമിയായാണ് രാഹുല്‍ പാലക്കാട് എത്തുന്നത്. ശാഫിക്ക് പകരക്കാരനായി ഒരു യുവ നേതാവ് തന്നെ വേണമെന്ന ചര്‍ച്ചയിലാണ് രാഹുലിന് നറുക്ക് വീണത്. ചേലക്കര പിടിക്കാന്‍ രമ്യാ ഹരിദാസിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. ചേലക്കരയില്‍ കെഎ തുളസി, പാലക്കാട് വിടി ബല്‍റാം ഉള്‍പ്പെടെയുള്ളവരുടെ പേരുകളും പരിഗണനയ്ക്ക് വന്നിരുന്നു.