02
Jun 2023
Fri
02 Jun 2023 Fri

തിരുവനന്തപുരം : 30കാരിയായ യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. തിരുവനന്തപുരം നേമത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വിദ്യയെന്ന 30കാരിയെ ഭര്‍ത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് (40) ആണ് ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയത്. ശുചിമുറിയില്‍ വീണ ഭാര്യ തലക്കടിയേറ്റ് മരണപ്പെട്ടെന്നാണ് പ്രശാന്ത് ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അന്വേഷണത്തിലാണ് പ്രശാന്ത് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നു എന്നും മകളെ ഇതിനുമുന്‍പും പലതവണ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും മരണപ്പെട്ട വിദ്യയുടെ അച്ഛന്‍ പറഞ്ഞു. വ്യാഴ്ചയും അഭിപ്രയ വ്യത്യാസത്തെ തുടര്‍ന്ന് താനും വിദ്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വിദ്യയുടെ വയറ്റില്‍ ചവിട്ടിയതായും തലയ്ക്ക് പിടിച്ച് ഇടിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.