19
Mar 2023
Thu
19 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍: ലോറി തലയില്‍ കൂടി കയറിയിറങ്ങി അന്തിക്കാട് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. അന്തിക്കാട് ഉണ്ടായ വാഹനാപകടത്തില്‍ കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടില്‍ ഷീജ(55) ആണ് മരിച്ചത്. ബൈക്കിന് പിന്നില്‍ ടോറസ് ലോറി ഇടിച്ചാണ് സ്ത്രീ മരിച്ചത്. ഷീജയുടെ ഭര്‍ത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പിന്നില്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് നിലത്ത് വീണ ഷീജയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീജയുടെ മരണം സംഭവിച്ചു. അന്തിക്കാട് പോലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക