06
Oct 2023
Mon
06 Oct 2023 Mon

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന പിതാവ് ശിവദാസനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കതവാക്കുന്ന് സ്വദേശി അമല്‍ദാസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃഷിയിടത്തിന് കാവലിരിക്കുന്ന ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അമല്‍ദാസ് പിതാവ് ശിവദാസനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും അമല്‍ദാസ് ഫോണില്‍ സംസാരിച്ചത് ശിവദാസനെ പ്രകോപിപ്പിച്ചുവെന്നുമാണ് സൂചന. സഹോദരി അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

വീട്ടില്‍ സ്ഥിരമായി കുടുംബവഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക