18
Dec 2023
Tue
18 Dec 2023 Tue

കല്‍പ്പറ്റ: വാകേരിയില്‍ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഥലത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക