29
Jan 2023
Sun
29 Jan 2023 Sun

തിരുവനന്തപുരം: 55,000 സീറ്റുകളുള്ള തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യാ-ശ്രീലങ്ക മല്‍സരം കാണാനെത്തിയവരുടെ എണ്ണം 10,000ത്തില്‍ കുറവ്. വിറ്റത് വെറും 5700 ടിക്കറ്റുകള്‍. മറ്റ് വിഭാഗങ്ങളിലുമായി കളി കാണാന്‍ എത്തിയവരുടെ എണ്ണമാവട്ടെ 10,000ത്തില്‍ കുറവും. ഇതിന് മുമ്പ് ഇവിടെ നടന്ന നാല് അന്താരാഷ്ട്ര മല്‍സരങ്ങളിലും റെക്കോഡ് ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടും ഇന്നത്തെ മല്‍സരത്തില്‍ കാണികള്‍ കുറഞ്ഞതിന്റെ ആശങ്കയിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ടിക്കറ്റ് വില്‍പ്പന കുറഞ്ഞതിനാല്‍ ഇനി ഒരു മല്‍സരത്തിന് കാര്യവട്ടത്തെ വേദിയാക്കുമോ എന്നും സംശയമാണ്.
ടിക്കറ്റിന് മേലുള്ള വിനോദ നികുതി ഉയര്‍ത്തിയതും തിരിച്ചടിയായി കരുതുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന് മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവന കാണികളുടെ കുറവിന് കാരണമായിട്ടുണ്ടെന്നാണ് കെസിഎയുടെ വിലയിരുത്തല്‍. ഈ വിവാദം ടിക്കറ്റ് വില്‍പ്പനയെ കാര്യമായി ബാധിച്ചു. കൂടാതെ നേരത്തെ 2-0ത്തിന് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയതും മല്‍സരത്തിന്റെ ആവേശം കെടുത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക