|
മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈയിൽ ഇന്ന് ഇന്ത്യാ മുന്നണിയുടെ ശക്തി പ്രകടനം. യാത്ര ഇന്നലെ സമാപിച്ചിരുന്നു എങ്കിലും റാലി ഇന്ന് നടത്താൻ അണ് തീരുമാനം. വൈകിട്ട് അഞ്ചുമണിയോടെ ശിവാജി പാർക്കിലാണ് വമ്പൻ റാലി നടക്കുക.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എസ് പി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് അടക്കം നേതാക്കളെ പരിപാടിയിൽ പ്രതീക്ഷിക്കുന്നു .
നേരത്തേ ഇടതു നേതാക്കളെ ക്ഷണിക്കുമെന്ന് അറിയിച്ചെങ്കിലും CPI നേതാവ് ആനി രാജ മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഉള്ള വിയോജിപ്പ് കാരണം അവർ പങ്കെടുക്കാൻ സാദ്ധ്യത ഇല്ല. ഇക്കാരണത്താൽ CPIM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതു നേതാക്കൾക്ക് ക്ഷണം ഇല്ല.
രാവിലെ 8 മണിയോടെ മഹാത്മാഗാന്ധിയുടെ ഭവനമായ മണിഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ന്യായ് സങ്കൽപ് പദയാത്ര നടത്തും . വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളുമായി തേജ്പാൽ ഹാളിൽ വച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തും. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിലെ സീറ്റ് ചർച്ചകൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ആണ് കോൺഗ്രസ് നീക്കം.
INDIA alliance show of strength at Rahul Gandhi’s Bharat jodo nyay Yatra’s closing rally


