12
Feb 2023
Sat
12 Feb 2023 Sat

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് പൗരി ഗര്‍വാള്‍ സ്വദേശിയായ വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ കിഴക്കന്‍ അനറ്റോലിയ മേഖലയിലെ മലത്യ നഗരത്തിലെ 24 നിലകളുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തരാഖണ്ഡിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കുമാറിന്റെ ഇടതുകൈയില്‍ പതിച്ചിരുന്ന ടാറ്റുവില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
2023 ജനുവരി 23നാണ് വിജയ് തുര്‍ക്കിയില്‍ എത്തിയത്. ഒരു പ്രൊജക്ട് ആവശ്യത്തിനായി എത്തിയ വിജയ് ഫെബ്രുവരി പകുതി വരെ തുര്‍ക്കിയില്‍ തങ്ങുമെന്നായിരുന്നു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നത്.

എന്നാൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിനു പിന്നാലെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ അദ്ദേഹം താമസിച്ചിരുന്ന മലത്യയിലെ അവസര്‍ ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക