‘ഇന്ത്യ’ മുന്നണിയുടെ മൂന്നാമത് യോഗത്തിന് ഇന്ന് മുംബൈയില്‍ തുടക്കം; ലോഗോ പുറത്തുവിടും, ഘടനയും തീരുമാനിക്കും
|
ന്യൂഡല്‍ഹി: ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ മൂന്നാമത് യോഗം ഇന്ന് മുംബൈയില്‍ തുടങ്ങും.
പൊതു മിനിമം പരിപാടി, ഉപസമിതി രൂപീകരണം, ലോഗോ പ്രകാശനം, കണ്‍വീനറെ തെരഞ്ഞെടുക്കല്‍ തുടങ്ങിയവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുംബൈ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് യോഗം. ലോഗോ പ്രകാശനം നാളെ നടക്കും.
എന്‍സിപി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ആതിഥ്യമരുളുന്ന യോഗത്തില്‍, 28 പ്രതിപക്ഷ പാര്‍ട്ടികളുടെ 63 നേതാക്കള്‍ പങ്കെടുക്കുമെന്ന് മഹാവികാസ് അഖാഡി നേതാക്കളായ ശരദ് പവാറും ഉദ്ധവ് താക്കറെയും അറിയിച്ചു.
‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതിലും കണ്‍വീനര്‍ സ്ഥാനം ആര്‍ക്ക് എന്നതിലും ചര്‍ച്ചകള്‍ ഉണ്ടാകും. കണ്‍വീനറായി നിതീഷ് കുമാര്‍, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും പദവിയേറ്റെടുക്കാന്‍ ഇരുവരും തയ്യാറല്ലെന്നാണ് പറയുന്നത്.
കണ്‍വീനര്‍ തല്‍ക്കാലം വേണ്ടെന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാട്. ഇന്ത്യയുടെ മുംബൈ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും, താന്‍ പങ്കെടുക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാറ്റത്തിനുള്ള ശക്തമായ ബദല്‍ മുംബൈ യോഗത്തില്‍ ഉരുത്തിരിയുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
പങ്കെടക്കുമെന്ന് അറിയിച്ചവരുടെ പട്ടിക
ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് (ശിവസേന യു.ബി.ടി)
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ (കോണ്‍ഗ്രസ്)
മമത ബാനര്‍ജി, ഡെറക് ഒബ്രിയാന്‍, അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്)
എം കെ സ്റ്റാലിന്‍, ടി ആര്‍ ബാലു (ഡിഎംകെ)
അരവിന്ദ് കെജ്രിവാള്‍, ഭഗവത് മാന്‍, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ (എഎപി)
നിതീഷ് കുമാര്‍, ലാലന്‍ സിംഗ്, സഞ്ജയ് കുമാര്‍ സിംഗ് (ജനതാദള്‍ യുണൈറ്റഡ്)
ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, മനോജ് ഝാ, സഞ്ജയ് യാദവ് (ആര്‍ജെഡി)
ഹേമന്ത് സോറന്‍, അഭിഷേക് പ്രസാദ്, സുനില്‍ കുമാര്‍ ശ്രീവാസ്തവ (ജെഎംഎം)
ശരദ് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)
അഖിലേഷ് യാദവ്, രാംഗോപാല്‍ യാദവ്, കിരണ്‍മോയ് നന്ദ, അബു ആസ്മി (എസ്പി)
ജയന്ത് സിംഗ് ചൗധരി, ഷാഹിദ് സിദ്ദിഖി (ആര്‍എല്‍ഡി)
കൃഷ്ണ പട്ടേല്‍, പങ്കജ് നിരഞ്ജന്‍ (അപ്നാ ദള്‍)
ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫ്രന്‍സ്)
മെഹബൂബ മുഫ്തി, ഇല്‍തിജ മുഫ്തി (പിഡിപി)
സീതാറാം യെച്ചൂരി, അശോക് ധാവ്‌ലെ (പി.പി.എം)
ഡി രാജ, ബിനോയ് വിശ്വം, ഭല്‍ചന്ദ്ര കാംഗോ (സിപിഐ)
മനോജ് ഭട്ടാചാര്യ(ആര്‍എസ്പി)
ജി ദേവരാജന്‍ (ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്)
വൈകോ എംപി (എംഡിഎംകെ)
തോല്‍ തിരുമാവളവന്‍, എം ദയാലന്‍, ഡി രവികുമാര്‍ (വിസികെ)
ഈശ്വരന്‍ രാമസാമി (കെഎംഡികെ)
ദീപാങ്കര്‍ ഭട്ടാചാരയ്യ, വി അരുണ്‍ കുമാര്‍ (സി.പി.ഐ – എം.എല്‍)
എം എച്ച് ജവാഹിറുല്ല (മനിതനേയ മക്കള്‍ കച്ചി)
കാദര്‍ മൊഹിദീന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ (മുസ്ലിം ലീഗ്)
ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം)
പി സി തോമസ് (കേരള കോണ്‍ഗ്രസ് ജെ)





