15
Jul 2024
Wed
15 Jul 2024 Wed

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദധാരികള്‍ എന്നിവര്‍ക്ക് അവസര പെരുമഴ; അരലക്ഷത്തിലേറെ ജോലി ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താം ക്ലാസ്, പ്ലസ്ടു പാസായവര്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഇഷ്ടം പോലെ അവസരം. വിവിധ തസ്തികകളിലായി 55000 ഒഴിവുകളിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും (SSC) അടക്കമാണ് അപേക്ഷ ക്ഷണിച്ചത്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

ഉദ്യോഗാര്‍ഥിയുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കേണ്ട തസ്തികയില്‍ വ്യത്യാസം വരും. മുഴുവന്‍ വിവരങ്ങള്‍ അറിയാന്‍ അതത് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 35000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംക്ലാസ് പാസായവര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
18 – 40 ആണ് പ്രായപരിധി.

കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.
മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ജൂലൈ 15 വരെ അപേക്ഷിക്കാം.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ indiapostgdsonline.gov.in ല്‍ കയറിയാണ് അപേക്ഷിക്കേണ്ടത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 8,326 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
18- 27 ആണ് പ്രായപരിധി. എഴുത്തുപരീക്ഷയ്ക്ക് പുറമേ കായികക്ഷമത പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലാണ് നിയമനം.
18,000- 22,000 ആണ് പ്രതിമാസ ശമ്പള പരിധി.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ssc.gov.inല്‍ കയറി ജൂലൈ 31 വരെ അപേക്ഷിക്കാവുന്നതാണ്.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് IBPS നടത്തുന്നതാണ് മറ്റൊരു പരീക്ഷ.
6,128 ഒഴിവുകളിലേക്കാണ് നിയമനം.
19,900 മുതല്‍ 47,920 ആണ് പ്രതിമാസ ശമ്പള പരിധി.
പ്രിലിമിനറി, മെയ്ന്‍ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമനം.
27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂലൈ 21 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് IBPS വെബ്‌സൈറ്റ് ibpsonline.ibps.in സന്ദര്‍ശിക്കാം.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

India Post To SSC, Applications Invited For 55,000 Government Jobs