22
Feb 2023
Sun
22 Feb 2023 Sun

ഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ജയിച്ച് ടീം ഇന്ത്യ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്നു. നാല് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനാണ് ലീഡെടുത്തത്. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ദിവസം ശേഷിക്കെ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍ ഇന്ത്യ -262, 118. ഓസ്‌ട്രേലിയ-263-113. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി രോഹിത്തും ചേതേശ്വര പൂജാരയും 31 റണ്‍സ് വീതം നേടി. കെ എസ് ഭരത് 23 ഉം റണ്‍സും നേടി. കെ എല്‍ രാഹുല്‍ ഇന്നും നിരാശപ്പെടുത്തി. രാഹുല്‍ ഒരു റണ്‍സെടുത്ത് പുറത്തായി. രോഹിത്ത്, കോഹ്‌ലി(20), ശ്രേയസ്സ് അയ്യര്‍ (12)എന്നിവരുടെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ ജഡേജ ഏഴും അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. ജഡേജയുടെ ബൗളിങ് മികവില്‍ ഓസിസിന്റെ രണ്ടാം ഇന്നിങ്‌സ് 113ന് അവസാനിച്ചിരുന്നു. പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. പരമ്പരയിലെ അടുത്ത രണ്ട് മല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>