ചേട്ടന്‍മാര്‍ക്ക് വേണ്ടി അനിയന്‍മാര്‍ കണക്ക് ചോദിക്കുമോ? ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍19 ലോകകപ്പ് ഫൈനല്‍ ഇന്ന്
|
മുംബൈ: മാസങ്ങള്‍ക്കു മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസീസില്‍ നിന്ന് സീനിയര്‍ ടീമിനേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ യുവതാരങ്ങള്‍ക്കാവുമോ? അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ആസ്‌ത്രേലിയയെ നേരിടുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് അനിയന്‍മാരുടെ പ്രതികാരത്തെ കുറിച്ചാണ്.
സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സഹാറനും ഉള്‍പ്പടെയുളള താരങ്ങളുടെ മികച്ച ഫോം ഫൈനലില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇരു ടീമുകളും ഫൈനലിലേക്കെത്തിയത്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ഓസീസാവട്ടെ പാകിസ്ഥാനോട് ഒരു വിക്കറ്റിന് ജയിച്ച് കയറുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം കിരീടമാണ്. ഒപ്പം ആറാം ലോക കിരീടവും. 2014ന് ശേഷം നടന്ന എല്ലാ ഫൈനലുകളിലും ഇന്ത്യ കളിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. 988ലെ പ്രഥമ ലോകകപ്പ് ഉള്‍പ്പടെ മൂന്ന് കിരീടങ്ങളാണ് ഓസീസിന്റെ സമ്പാദ്യം. 2010ന് ശേഷം ലോക കിരീടം കങ്കാരുപ്പടക്ക് നേടാനായിട്ടില്ല.
India U19 vs Australia U19, Final – Live Cricket Score, Commentary


