02
Sep 2025
Sat
02 Sep 2025 Sat
India votes in favour of Palestine in UNGA

യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച ഫലസ്തീന്‍ പ്രശ്‌നം അവസാനിപ്പിക്കുന്നതിനുള്ള ദ്വിരാഷ്ട പരിഹാര പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുക വഴി ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാമെന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് ആണ് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്. 142 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അര്‍ജന്റീന, ഹംഗറി, ഇസ്രായേല്‍, യുഎസ് അടക്കമുള്ള 10 രാജ്യങ്ങള്‍ എതിര്‍ത്തു. 12 രാജ്യങ്ങള്‍ വിട്ടുനിന്നു. ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് കൂട്ടായ ശ്രമം നടത്തണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാലുതവണ ഗാസ വിഷയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോഴും വിട്ടുനില്‍ക്കുന്ന സമീപനമായിരുന്നു ഇന്ത്യ പുലര്‍ത്തിയിരുന്നത്. ഇരട്ട താരിഫ് വിഷയത്തില്‍ ഇന്ത്യയും യുഎസും അകന്നതിനു പിന്നാലെയാണ് ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായതെന്നതും ശ്രദ്ധേയമാണ്.

ALSO READ: പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിപ്പോയി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക