02
Sep 2025
Fri
02 Sep 2025 Fri

പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിപ്പോയി. ഗുജറാത്തിലെ കണ്ട്‌ലയില്‍ നിന്ന് മുംബൈയിലേക്ക് പറന്നുയരുമ്പോഴായിരുന്നു വിമാനത്തിന്റെ ചക്രം ഊരിപ്പോയത്. എന്നാല്‍ വിമാനം യാത്ര തുടര്‍ന്നു. പിന്നീട് മുംബൈയില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. വിമാനം ഇറങ്ങുന്നതു കണക്കിലെടുത്ത് മുംബൈ വിമാനത്താവളത്തില്‍ താല്‍ക്കാലിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.21നായിരുന്നു വിമാനം മുംബൈ ഛത്രപജി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് അദികൃതര്‍ അറിയിച്ചു.

ALSO READ: യുവാവ് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക