മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. കെ എല്‍ രാഹുലും (75), ജഡേജയും (45) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കെ രാഹുല്‍ അര്‍ദ്ധസെഞ്ചുറി നേടുന്നത്. തിരിച്ചുവരവ് ഇന്ത്യയുടെ ജയത്തിനായുള്ള ഇന്നിങ്‌സിലൂടെയാണ് രാഹുല്‍ നടത്തിയത്. ഓസിസ് ഉയര്‍ത്തിയ 189 റണ്‍സ് ലക്ഷ്യം 10 ഓവറും ഒരു പന്തും ശേഷിക്കെ ഇന്ത്യ പിന്തുടര്‍ന്നു. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരായ ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, കോഹ്‌ലി, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ക്കൊന്നും ഇന്ന് ഫോം കണ്ടെത്താനായില്ല. ഹാര്‍ദ്ദിക്ക് പാണ്ഡെ 25 റണ്‍സെടുത്തു. രോഹിത്ത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദ്ദിക്ക് പാണ്ഡെയാണ് ഇന്ന് ഇന്ത്യന്‍ ടീമിനെ നയിച്ചത്.
നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റെടുത്താണ് ഓസിസിനെ ചുരുട്ടികെട്ടിയത്.ജഡേജ രണ്ട് വിക്കറ്റും നേടി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


