അല്‍ റയാന്‍ (ഖത്തര്‍): AFC ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ലാത്ത മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുസ്സമദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, സുനില്‍ ഛേത്രി നയിക്കുന്ന സംഘത്തില്‍ മുന്നേറ്റ നിരയില്‍ യുവതാരം ലാലിയാങ്‌സുലെ ചാങ്‌തെ, മന്‍വീര്‍ സിങ് എന്നിവര്‍ ഇടം പിടിച്ചു. മലയാളി ആക്രമണകാരി കെ.പി രാഹുല്‍ സബ്സ്റ്റിറ്റിയൂട്ട് ആണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ലാലെങ്മാവിയ റാള്‍ട്ടെ കളിക്കുമ്പോള്‍ സുരേഷ് സിങ് വാങ്ജ്യം, ദീപക് തങ്‌രി എന്നിവരും മധ്യനിരയില്‍ ഉണ്ടാകും. രാഹുല്‍ ബേക്കെ, സന്തോഷ് ജിംഗന്‍ സഖ്യത്തിനാണ് പ്രതിരോധ കോട്ട കാക്കേണ്ട ചുമതല.
|
4- 3- 3 ഫോര്‍മേഷനിലാണ് നീലപട ഇറങ്ങുക. സുബാശിഷ് ബോസ്, നിഖില്‍ പൂജാരി പ്രതിരോധ നിരയിലുണ്ടാകും. ഗുര്‍പ്രീത് സിങ് സന്ദുവാണ് ഗോള്‍വലകാക്കുക.
ആദ്യ കളിയില്‍ ശക്തമായ ടീമിനെയാണ് മുന്‍ ചാംപ്യന്‍മാരായ ഓസീസും കളത്തിലിറക്കുന്നത്. മിച്ചല്‍ ഡ്യൂക്കിനെ ഏക സ്‌ട്രൈക്കറാക്കിയുള്ള 4- 2- 3- 1 ഫോര്‍മേഷനാണ് പരിശീലകന്‍ ഗ്രഹാം അര്‍ണോള്‍ഡ് പ്രഖ്യാപിച്ചത്. ജര്‍മ്മന്‍ ബുണ്ടെസ് ലീഗയില്‍ കളിക്കുന്ന കൊണോര്‍ മെറ്റ്കാഫാണ് മധ്യനിരയിലെ ശ്രദ്ധേയതാരം. സൗദി ലീഗില്‍ കളിക്കുന്ന ക്രൈയ്ഗ് ഗുഡ്‌വിന്‍, മാര്‍ട്ടിന്‍ ബോയെല്‍ എന്നിവരും മുന്നേറ്റനിരയില്‍ കളിക്കും.
വൈകീട്ട് അഞ്ച് മണിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ റാങ്കിങില്‍ 25ാം സ്ഥാനത്താണ് ഓസ്‌ത്രേലിയ. 2015ലെ കിരീട ജേതാക്കളാണ് ഓസ്‌ട്രേലിയ. ഇന്ത്യ 102ാം സ്ഥാനത്താണ്. ഗ്യാലറിയിലെ പിന്തുണയാണ് ഇന്ത്യയുടെ കരുത്ത്. ഗ്യാലറിയില്‍ 45,000ഓളം മലയാളികള്‍ കളികാണാനെത്തുമെന്നാണ് കരുതുന്നത്.
6′ Behich drags his long-range effort wide of Gurpreet’s left post.
AUS 🇭🇲 0-0 🇮🇳 IND
📺 @Sports18 & @JioCinema
💻 https://t.co/zlqPY9kR9Q#AUSvIND ⚔️ #AsianCup2023 #BlueTigers 🐯 #IndianFootball ⚽— Indian Football Team (@IndianFootball) January 13, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





