|
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നിറങ്ങും. ആതിഥേയരായ യുഎസ്എയാണ് എതിരാളികള്‍. കിരീട ഫേവറിറ്റ് ആയ ഇന്ത്യയെ സംബന്ധിച്ച് അമേരിക്ക ദുർബല ടീമാണ്.
ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്ക് ന്യൂയോര്‍ക്കിലാണ് മത്സരം. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ രണ്ടുമത്സരങ്ങളും ഇവിടെയായിരുന്നു.
അയര്‍ലന്‍ഡിനെയും പാകിസ്താനെയും മുട്ടുകുത്തിച്ച ആവേശത്തിൽ ആണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയതെങ്കില്‍ പാകിസ്താനെതിരെ 119 എന്ന ചെറിയ സ്‌കോര്‍ പ്രതിരോധിച്ചായിരുന്നു വിജയം. മറുഭാഗത്ത് യുഎസ്എയും ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇന്ന് പോരിന് എത്തുന്നത്. കാനഡയെയും പാകിസ്താനെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ്എ ക്യാമ്പ്.

ആര് ജയിചാലും ഈ ലോകകപ്പിൻ്റെ സൂപ്പര്‍ എട്ട് ഉറപ്പിക്കും.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ടീം സ്‌കോര്‍ 137ന് അപ്പുറം പോയിട്ടില്ല. ഭൂരിഭാഗം വിക്കറ്റ് വീഴ്ത്തിയതും പേസര്‍മാരാണ്. ഇ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
അഹമ്മദാബാദില്‍ ജനിച്ച ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ ആറുപേര്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇറങ്ങിയേക്കും.
മികച്ച ഫോമിലാണ് ഇന്ത്യന്‍ ബൗളിങ് നിര എന്നതാണ് ടീമിൻ്റെ വലിയ ആശ്വാസം. എന്നാല്‍ കരുത്തുറ്റ ബാറ്റര്‍മാരുടെ പ്രകടനം നിരാശജനകമാണ്. രോഹിത് – കോഹ് ലി ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. രണ്ടുമത്സരങ്ങളില്‍ നിന്നായി അഞ്ച് റണ്‍സ് മാത്രമാണ് കോഹ് ലി നേടിയത്.
കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ നിന്നും ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ശിവം ദുബെയ്ക്ക് പകരം യശ്വസിയോ, സഞ്ജുവോ ഇറങ്ങും. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപും ഇറങ്ങിയേക്കും.
പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചറി നേടിയ മോനക് പട്ടേലും ആരണ്‍ ജോണ്‍സുമാണ് യുഎസ് ബാറ്റിങ്ങിന്റെ നെടുംതൂണ്‍. സൂപ്പര്‍ ഓവറില്‍ വിജയം സമ്മാനിച്ച പേസര്‍ സൗരഭ് നേത്രാവല്‍ക്കറും സ്പിന്നര്‍മാരായ നൊഷ്തുക് കെന്‍ജിഗെ, ഹര്‍മീത് സിങ് എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്തും.
India vs USA: US cricket team closing in on major success at 2024 T20 World Cup
T20 World Cup India vs USA Live updates
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





