04
Nov 2025
Mon
04 Nov 2025 Mon
India wins Womens world cup 2025

വനിതാ ഏകദിന ലോകകപ്പ് കിരീടം ചൂടി നീലപ്പട. അതിശക്തരായ ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ 52 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 298 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. മറുപടി ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

whatsapp വനിതാ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101)പോരാട്ടമികവും ദക്ഷിണാഫ്രിക്കയെ തുണച്ചില്ല. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങള്‍ തോറ്റശേഷമായിരുന്നു ഇന്ത്യ കിരീടം നേടിയതെന്നത് അവിശ്വസനീയമായി. ആസ്‌ത്രേലിയയെ കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്.

ALSO READ: കുട്ടിക്കാനത്ത് യുവാവ് കയത്തില്‍ മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വാഹനവുമായി മുങ്ങി