14
Nov 2023
Tue
14 Nov 2023 Tue

ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിചെയ്യാന്‍ ഇതാ അവസരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ വ്യോമസേനയില്‍ ഒരു ജോലിയെന്നത് ഏതൊരു ഉദ്യോഗാര്‍ഥിയുടെയും സ്വപ്‌നമാണ്. അത്തരക്കാര്‍ക്കായി വ്യോമസേന പുതിയ വിജ്ഞാപനം (AFCAT Recruitment 2023) ഇറക്കിയിരിക്കുന്നു. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് 317 ഒഴിവുകളിലേക്ക് എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനുള്ള (AFCAT) നോട്ടിഫിക്കേഷന്‍ ആണ് പുറത്തിറക്കിയത്.

അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബര്‍ 31

ഒഴിവുകള്‍ ഇപ്രകാരം

AFCAT Etnry (Flying) : 38
AFCAT Etnry Ground Dtuy (Technical) : 165
AFCAT Etnry Ground Dtuy (Non Technical) : 114
NCC Special Etnry (Flying) : 10%

പ്രായ പരിധി

AFCAT Etnry (Flying) : 20 മുതല്‍ 24 വരെ
AFCAT Etnry Ground Dtuy (Technical) : 20 മുതല്‍ 26 വരെ
AFCAT Etnry Ground Dtuy (Non Technical) : 20 മുതല്‍ 26 വരെ
പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് വയസ്സിളവുകള്‍ ലഭിക്കും

യോഗ്യത:
AFCAT Entry (Flying)

കണക്ക്, ഭൗതികശാസ്ത്രം എന്നിവയില്‍ 10 + 2 ലെവലില്‍ കുറഞ്ഞത് 50% മാര്‍ക്ക് വീതം നേടിയിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യമായ ഏതെങ്കിലും വിഭാഗത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സുള്ള ബിരുദം.

AFCAT Etnry Ground Dtuy (Technical)

എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍ (ഇലക്ട്രോണിക്‌സ്),ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ 10 + 2 ലെവലില്‍ കുറഞ്ഞത് 50% മാര്‍ക്കും കുറഞ്ഞത് നാല് വര്‍ഷത്തെ ഡിഗ്രി ബിരുദവും ഉള്ളവര്‍/ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് / ടെക്‌നോളജിയില്‍ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേഷന്‍ യോഗ്യത അല്ലെങ്കില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ യഥാര്‍ത്ഥ പഠനത്തിലൂടെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍മാരുടെ ബിരുദ അംഗത്വ പരീക്ഷ

AFCAT Etnry Ground Dtuy (Non Technical) Brach

10 + 2, ബിരുദാനന്തര ബിരുദം (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ്) അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഭാഗത്തില്‍ കുറഞ്ഞത് 60% മാര്‍ക്ക്

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഒഴിവുകളിലേക്ക് നിയമനം നടത്തുക.

ഫീസ്: 500 രൂപ.

അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കിലെ വിജ്ഞാപനം വായിച്ച് മനസ്സിലാക്കുക.
അപേക്ഷിക്കാന്‍ താഴെയുള്ള ലിങ്ക് ുഉപയോഗിക്കുക.
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ യോ?ഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കാന്‍: https://afcat.cdac.in/AFCAT/
വിജ്ഞാപനം വായിക്കാന്‍: https://drive.google.com/file/d/1FYt7ZiLTZjLJwUbVaX-DEhdn0hz5PC4Z/view