29
Jan 2023
Fri
29 Jan 2023 Fri

വഡോദര: ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ മേഹാ പട്ടേലാണ് വധു. വഡോദരയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചുരുങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബന്ധുക്കളും സുഹൃത്തക്കളും അടക്കം കുറച്ച് പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ട്വന്റി-20 പരമ്പരകളിലെ പ്രധാന ബൗളറായ അക്‌സര്‍ ഇപ്പോള്‍ ഓള്‍ റൗണ്ടറായാണ് തിളങ്ങുന്നത്. വിവാഹത്തെ തുടര്‍ന്ന് ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കായി താരം മുംബൈയില്‍ റിസ്പഷന്‍ നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെ നടന്ന ശ്രീലങ്കന്‍ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ അക്‌സര്‍ 20 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് താരമെന്ന പേരും ഇപ്പോള്‍ അക്‌സറിന്റെ പേരിലുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക