31
Dec 2025
Thu
മദ്യപിച്ച് ബോധംകെട്ട യാത്രക്കാരിയെ ബലാല്‍സംഗം ചെയ്ത് ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവര്‍. കാലിഫോര്‍ണിയയിലാണ് സംഭവം. 35കാരനായ സിമ്രാന്‍ജിത് സിങ് സെഖോനാണ് 21കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്.
|
നവംബര്‍ 27ന് പുലര്‍ച്ചെ തൗസന്‍ഡ് ഓക്‌സ് ബാറില്‍ നിന്ന് കാമറിലോയിലെ യുവതിയുടെ വീട്ടിലേക്കായിരുന്നു പ്രതി വാഹനം ഓട്ടം പോയത്. അമിതമായി മദ്യപിച്ചിരുന്ന യുവതിക്ക് ഈ സമയം ശരിയായ ബോധമുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. യാത്രയ്ക്കിടെ യുവതി ഉറക്കത്തിലാണ്ടു. യുവതിയുടെ വീടിനടുത്ത് എത്തിയെങ്കിലും പ്രതി വാഹനവുമായി യാത്ര തുടരുകയും യുവതിയെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ഇതിനു ശേഷം യുവതി യാത്രാലക്ഷ്യത്തില്‍ ഇറക്കിവിട്ടു.
യുവതി പിറ്റേദിവസം പരാതി നല്‍കുകയായിരുന്നു. ഡിസംബര്‍ 15നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 29നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.





