കൊല്‍ക്കത്ത: ഐഎസ്എല്‍ പതിനൊന്നാം സീസണിലെ ഉദ്ഘാടന മത്സരം സെപ്റ്റംബര്‍ 13ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കും. (Indian Super League 11th Season To Start From September 14). 7.30നാണ മത്സരത്തിന്റെ കിക്കോഫ്. കൊച്ചിയില്‍ തിരുവോണ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഈ മത്സരവും വൈകിട്ട് ഏഴരയ്ക്ക് ആരംഭിക്കും.
|
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ പന്തുരുളുന്നത് കഴിഞ്ഞ സീസണ് നിര്‍ത്തിയിടത്തുനിന്നാണ്. പത്താം സീസണിലെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റി എഫ്സിയും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റുമാണ് ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുക. സീസണിലെ ആദ്യ മത്സരത്തിന് സെപ്റ്റംബര്‍ പതിമൂന്നിന് മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കാണ് വേദിയാവുന്നത്. നാല് മാസം മുന്‍പത്തെ ഫൈനലില്‍ മുംബൈ സിറ്റിയോടേറ്റ തോല്‍വിക്ക് അതേ വേദിയില്‍ പകരം വീട്ടാന്‍ മോഹന്‍ ബഗാന് ഇത് സുവര്‍ണാവസരമാണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇല്ലാതെ ഉദ്ഘാടന മത്സരം നടക്കുകയെനന്ന അപൂര്‍വതയ്ക്കും ഇത്തവണ സാക്ഷിയാകും.
🔊 ഐഎസ്എൽ 2024-25 സീസൺ മത്സരക്രമം പുറത്ത്!
ഓണം ആഘോഷമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് സെപ്തം. 15-ന് പഞ്ചാബിനെതിരെ ഇറങ്ങുന്നു.
വിശദാംശങ്ങൾക്ക് വായിക്കൂ#ISL #LetsFootball #ISLisBack #ISLonJioCinema #ISLonSports18
— Indian Super League (@IndSuperLeague) August 25, 2024
ഡിസംബര്‍ 30 വരെയുള്ള ആദ്യഘട്ട മത്സരക്രമമാണ് ഐഎസ്എല്‍ അധികൃതര്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ 22നും ഒക്ടോബര്‍ 25നും നവംബര്‍ ഏഴിനും 24നും 28നും ഡിസംബര്‍ 22നുമാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഹോം മത്സരങ്ങള്‍. ഐ ലീഗ് ചാമ്പ്യന്മാരായ കൊല്‍ക്കത്തയിലെ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് കൂടി എത്തിയതോടെ ഇത്തവണ ഐഎസ്എല്ലില്‍ 13 ടീമുകളുണ്ട്. ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും 24 മത്സരങ്ങള്‍ വീതമാണ് ഉണ്ടാകുക.

കൊച്ചിയില്‍ ഓണാഘോഷത്തിന് ബ്ലാസ്റ്റേഴ്സ്
സെപ്റ്റംബര്‍ 15ന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യ ഹോം മത്സരത്തിന് ഇറങ്ങും. തിരുവോണ ദിവസത്തെ എതിരാളികള്‍ പഞ്ചാബ് എഫ്സിയാണ്. ആദ്യ കളി ജയിച്ച് തുടങ്ങാന്‍ മഞ്ഞപ്പടയ്ക്കാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിരവൈരികളായ ബംഗളൂരൂ എഫ്സിക്കെതിരായ ആദ്യ പോരാട്ടവും കൊച്ചിയിലാണ്. എവേ പോരാട്ടം ഡിസംബര്‍ ഏഴിനും നടക്കും. മഞ്ഞപ്പട ആരാധകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് ഇത്.
മൈക്കിള്‍ സ്റ്റാറെക്ക് കീഴിലെ ആദ്യ സീസണ്
മൈക്കിള്‍ സ്റ്റാറെക്ക് കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യ ഐ എസ് എല്‍ സീസണാണ് വരാനിരിക്കുന്നത്. കഴിഞ്ഞ സീസണ് ശേഷം ഇവാന് വുകോമനോവിച്ചുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ്, സ്വീഡീഷ് പരിശീലകനായ മൈക്കിള്‍ സ്റ്റാറെയെ ഹെഡ് കോച്ചായി നിയമിച്ചത്.

ആദ്യ ഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍
* സെപ്റ്റംബര്‍ 15 പഞ്ചാബ് എഫ്സിക്കെതിരെ മത്സരം കൊച്ചിയില്‍
* സെപ്റ്റംബര്‍ 22 ഈസ്റ്റ് ബംഗാളിനെതിരെ മത്സരം കൊച്ചിയില്‍
* സെപ്റ്റംബര്‍ 29 നോര്‍ത്തീസ്റ്റ് യുണൈറ്റഡിനെതിരെ മത്സരം ഗുവാഹത്തിയില്‍
* ഒക്ടോബര്‍ 3 ഒഡീഷ എഫ്സിക്ക് എതിരെ മത്സരം ഭുവനേശ്വറില്‍
* ഒക്ടോബര്‍ 20 മൊഹമ്മദന്‍ എസ് സിക്കെതിരെ മത്സരം കൊല്‍ക്കത്തയില്‍
* ഒക്ടോബര്‍ 25 ബംഗളൂരു എഫ്സിക്ക് എതിരെ മത്സരം കൊച്ചിയില്‍
* നവംബര്‍ 3 മുംബൈ സിറ്റി എഫ്സിക്ക് എതിരെ മത്സരം മുംബൈയില്‍
* നവംബര്‍ 24 ചെന്നൈയിന് എഫ്സിക്ക് എതിരെ മത്സരം കൊച്ചിയില്‍
* നവംബര്‍ 28 എഫ്സി ഗോവക്ക് എതിരെ മത്സരം കൊച്ചിയില്‍
* ഡിസംബര്‍ 7 ബംഗളൂരു എഫ്സിക്കെതിരെ മത്സരം ബംഗളൂരുവില്‍
* ഡിസംബര്‍ 14 മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിന് എതിരെ മത്സരം കൊല്‍ക്കത്തയില്‍
* ഡിസംബര്‍ 22 മൊഹമ്മദന്‍ എസ് സിക്കെതിരെ മത്സരം കൊച്ചിയില്‍
* ഡിസംബര്‍ 29 ജംഷദ്പുര്‍ എഫ്സിക്കെതിരെ മത്സരം ജംഷദ്പുരില്‍.
Top-tier Indian Super League (SIL), which will run into its 11th edition, will kick off on September 14 and will run till April 30, 2025


