കാനഡയിൽ ബീഫ് ബാർബിക്യു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒടുവിൽ ഇന്ത്യക്കാരിയായ വീട്ടുടമയുടെ അറസ്റ്റിൽ കലാശിച്ചു. രാജ് തിവാന എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് വാടകക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ പറയുന്നു.
|
സുഹൃത്തിനൊപ്പം വാടകവീട്ടിന്റെ ഗാർഡനിൽ ബാർബിക്യു ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ബാർബിക്യു ചെയ്യുന്ന മാംസ്ഉ നിലത്തുകിടന്ന പലക ഉപയോഗിച്ച് ഗ്രില്ലിൽ നിന്ന് തെറിപ്പിച്ചുകളയാനും വീട്ടമ്മ ശ്രമിച്ചു.
എന്നാൽ, സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം കഴിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് വാടകക്കാരൻ വാദിച്ചു.
സംഭവത്തിന് പിന്നാലെ ‘Tiwana Farm Survivor’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വാടകക്കാരൻ നിരവധി വീഡിയോകൾ പങ്കുവച്ചു. വീട്ടുടമ നിരന്തരം തങ്ങളെ ഉപദ്രവിക്കുകയും അനുവാദമില്ലാതെ വാടക യൂണിറ്റിൽ പ്രവേശിക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ ആരോപണം.
ചില വീഡിയോകളിൽ സ്ത്രീ വാടകക്കാരന്റെ താമസസ്ഥലത്ത് പ്രവേശിക്കുന്നതും ഇരുവരും തമ്മിൽ ശാരീരികമായ ഏറ്റുമുട്ടലുണ്ടാകുന്നതും കാണാം. വാടകക്കാരന്റെ സുഹൃത്തിനെ സ്ത്രീ ഒരു വസ്തു ഉപയോഗിച്ച് അടിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വാടകക്കാരന്റെ മറ്റൊരു ആരോപണം, തനിക്ക് മുന്നറിയിപ്പ് നൽകാതെ വീടിന്റെ ലോക്ക് മാറ്റിയെന്നാണ്. വാടക ആഗസ്റ്റ് 15 വരെ അടച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
വാടകവീടിൻ്റെ വാതിൽ നീക്കം ചെയ്ത് ഉടമ
സംഘർഷത്തിനിടെ വാടക യൂണിറ്റിന്റെ വാതിൽ പൂർണമായും നീക്കം ചെയ്തതായി കാണിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. ഇതോടെ വീടും സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് വാടകക്കാരന്റെ ആരോപണം.
തുടർന്ന് ചില പുരുഷന്മാർ വാടക യൂണിറ്റിലേക്ക് പ്രവേശിക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇവർക്ക് അകത്ത് പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വാടകക്കാരൻ ആവർത്തിച്ച് പറയുന്നതും വീഡിയോയിലുണ്ട്.
“എന്റെ യൂണിറ്റിൽ ഇത് മൂന്നാം തവണയാണ് അതിക്രമിച്ച് കയറുന്നത്. വാതിൽ തന്നെ എടുത്തുമാറ്റിയിരിക്കുന്നു. ഇപ്പോൾ പോലീസിനായി എല്ലാം റെക്കോർഡ് ചെയ്യുകയാണ്,” എന്നാണ് മറ്റൊരു വീഡിയോയിൽ വാടകക്കാരൻ പറയുന്നത്.
ഒടുവിൽ പോലീസെത്തി വീട്ടുടമയെ പൊക്കി
തുടർന്നുള്ള അപ്ഡേറ്റിലാണ് പൊലീസ് സ്ത്രീയുടെ വീട്ടിലെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പോലീസ് ഉദ്യോഗസ്ഥർ അവരെ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിക്കുകയും കൈവിലങ്ങ് അണിയിച്ച് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അറസ്റ്റ് ചെയ്യുന്നത് എതിർത്ത സ്ത്രീയുടെ രണ്ടു കൈകളും പോലീസ് ഉദ്യോഗസ്ഥർ ബലമായി പിന്നിലേക്ക് വലിച്ചുവച്ച് വിലങ്ങണിയിച്ചായിരുന്നു കൊണ്ടുപോയത്.
Raw footage of bra woman land lady getting arrested in Surrey for multiple charges of crimes against her Canadian tenant pic.twitter.com/TKyljtP8Jd
— Defecation Nation (@poojeetstreet) September 11, 2026
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




