കോഴിക്കോട്: ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 27ന് കോഴിക്കോട്ട് ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. വിസ്മയം കോളേജ് ഓഫ് ആർട്ട് ആൻഡ് മീഡിയ, കോഴിക്കോട് സിറ്റി ട്രാഫിക് പോലീസുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
|
നഗരത്തിൽ വർധിച്ചുവരുന്ന ട്രാഫിക് നിയമലംഘനങ്ങളുടെയും ഗതാഗത പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ചും നഗരങ്ങളിലെ പൊതുബോധത്തെക്കുറിച്ചും അവബോധം നൽകുകയാണ് ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി നഗരത്തിലെ ജനത്തിരക്കേറിയ വിവിധ കേന്ദ്രങ്ങളിൽ ഹ്യൂമൻ ഇൻസ്റ്റലേഷനുകളും ചെറു ക്രിയാത്മക പരിപാടികളും സംഘടിപ്പിക്കും. ട്രാഫിക് പോലീസ് വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കും പരിപാടികളുടെ സംഘാടനം. ഗതാഗത തടസ്സങ്ങളോ മറ്റ് ട്രാഫിക് പ്രശ്നങ്ങളോ ഉണ്ടാകാത്ത വിധത്തിലായിരിക്കും പ്രവർത്തനങ്ങൾ ക്രമീകരിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
പരിപാടി നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ:
പുതിയ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് – മിൽമ ബൂത്തിന് സമീപം
പുതിയ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് – മാവൂർ റോഡ് (രാവിലെ 10 മുതൽ 11 വരെ)
പാളയം ബസ് സ്റ്റാൻഡ് – പ്രവേശന കവാടത്തിന്റെ വലതുവശം
കിഡ്‌സൺ കോർണർ
ഒയാസിസ് ജങ്ഷൻ
കോഴിക്കോട് ബീച്ച് (വൈകിട്ട് 4 മുതൽ 5 വരെ)
ബീച്ച് – സ്റ്റാർബക്സ് റെസ്റ്റോറന്റിന് സമീപം (രണ്ട് ഇൻസ്റ്റലേഷനുകൾ)
ബീച്ച് – പോലീസ് എയ്ഡ് പോസ്റ്റിന് എതിർവശം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





