13
Apr 2026
Mon
13 Apr 2026 Mon
Indian youth drowns in US on his birth day

ജന്മദിനാഘോഷത്തിനിടെ ഇന്ത്യന്‍ യുവാവ് യുഎസില്‍ മുങ്ങിമരിച്ചു. ആന്ധ്രാ സ്വദേശിയായ സിംഗിറെഡ്ഡി സായി ശ്രീഹരികൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. കാലിഫോര്‍ണിയയിലെ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്. ഏതാനും മാസം മുമ്പാണ് യുവാവ് ജോലിയില്‍ പ്രവേശിച്ചത്. ഇതിന്റെ സന്തോഷത്തിലായിരുന്നു സിംഗി റെഡ്ഡിയെന്ന് കുടുംബം പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കുടുംബം.

ALSO READ: തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോളിങ് കണക്ക് പുറത്തുവിട്ടു; ഏറ്റവും കുറവ് റാന്നിയില്‍