15
Aug 2026
Sat
15 Aug 2026 Sat
Damaged houses are seen following a 7.7-magnitude earthquake in Indonesia

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പും തുടര്‍ച്ചയായ ഉപഭൂചലനങ്ങളും (അളലേൃവെീരസ)െ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ലോറസ് ദ്വീപിലെ തീരദേശവാസികളോട് ഉടന്‍ തന്നെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ഭൗമശാസ്ത്ര ഏജന്‍സിയായ ആങഗഏ നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂകമ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് തകര്‍ന്നു തരിപ്പണമാകുന്നതും, ഭയന്നോടുന്ന ജനങ്ങളെയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ജനവാസ മേഖലകളിലും പൊതു സ്വത്തുക്കള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സുനാമി മുന്നറിയിപ്പും ഒഴിപ്പിക്കലും

ഇന്തോനേഷ്യന്‍ സമയം പുലര്‍ച്ചെ 5:58-നാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിന്റെ കേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഈസ്റ്റ് നുസ തെങ്കാര പ്രവിശ്യയിലെ എന്ദേ നഗരത്തിന് 68 കിലോമീറ്റര്‍ വടക്കുമാറിയാണ് പ്രഭവകേന്ദ്രം.

ALSO READ: കുട്ടികള്‍ക്ക് സുരക്ഷിതമല്ല; ലോട്ടെ ചോക്കോ പൈ വിപണിയില്‍ നിന്ന തിരിച്ചുവിളിച്ചു

തുടര്‍ന്ന് ഈസ്റ്റ് നുസ തെങ്കാര, വെസ്റ്റ് നുസ തെങ്കാര, സൗത്ത് സുലവേസി, സൗത്ത് ഈസ്റ്റ് സുലവേസി എന്നീ പ്രവിശ്യകളില്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. കടല്‍തീരങ്ങളില്‍ നിന്നും പുഴയോരങ്ങളില്‍ നിന്നും ആളുകള്‍ മാറിനില്‍ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കടല്‍തീരത്തുനിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്കോ 10 മീറ്ററിലധികം ഉയരമുള്ള കുന്നിന്‍ പ്രദേശങ്ങളിലേക്കോ സ്വയം ഒഴിഞ്ഞ് പോകണമെന്ന് ദുരന്തനിവാരണ ഏജന്‍സി (BNPB) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രാര്‍ത്ഥനയ്ക്കിടെ തകര്‍ന്നു വീണ മേല്‍ക്കൂര

ഫ്‌ലോറസ് ദ്വീപിലെ സെന്റ് പീറ്റേഴ്സ് മേജര്‍ സെമിനാരിയില്‍ പ്രഭാത കുര്‍ബാന നടക്കുമ്പോഴായിരുന്നു ദുരന്തം. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണതോടെ വിദ്യാര്‍ത്ഥികളും കന്യാസ്ത്രീകളും ഭയന്നോടുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ ഒരു വൈദികന്റെ കാല്‍ ഒടിഞ്ഞതായി സെമിനാരി റെക്ടര്‍ അറിയിച്ചു.

പസഫിക് ‘റിങ് ഓഫ് ഫയര്‍’ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവാണ്.

Tags: Indonesia Earthquake, Tsunami Warning, Flores Island, World News Malayalam, International News, Natural Disaster, BMKG Indonesia

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക