ഭോപ്പാല്‍: പ്രമുഖ മധുരപലഹാര ബ്രാന്‍ഡായ ലോട്ടെയുടെ ‘ചോക്കോ പൈ’ കേക്ക് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ചോക്കോ പൈയുടെ ബാച്ചുകളിലൊന്ന് ലാബ് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് ഈ പ്രത്യേക ബാച്ചിന്റെ വില്‍പനയും സംഭരണവും വിതരണവും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത്. അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ പ്രിസര്‍വേറ്റീവുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
|
2026 ഏപ്രില്‍ 10-ന് നിര്‍മിച്ച 672 ഗ്രാം പാക്കറ്റിലുള്ള ‘NM10DC2’ എന്ന ബാച്ച് നമ്പറിലെ ലോട്ടെ ചോക്കോ പൈയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് (കാലാവധി: 2027 ഏപ്രില്‍ 9). ഫുഡ് സേഫ്റ്റി ഓഫീസര്‍ ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഉല്‍പ്പന്നം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് വ്യക്തമാകുകയായിരുന്നു. പ്രിസര്‍വേറ്റീവുകളുടെ ഉയര്‍ന്ന അളവ് പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ALSO READ: സ്കോർപിയോ ലൈഫ്‌സ്റ്റൈലർ; മഹീന്ദ്രയുടെ പുതിയ പിക്കപ്പ് ട്രക്ക് അനാവരണം ചെയ്തു
ഉല്‍പ്പന്നത്തിന്റെ വിതരണക്കാര്‍, മൊത്തക്കച്ചവടക്കാര്‍, റീട്ടെയിലര്‍മാര്‍ എന്നിവര്‍ നിലവിലുള്ള സ്റ്റോക്കുകള്‍ ഉടന്‍ തന്നെ മാറ്റിവയ്ക്കാനും വില്‍പന പൂര്‍ണമായി നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരോധിത ബാച്ച് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
സംസ്ഥാനത്തുടനീളം നിരോധനം ഏര്‍പ്പെടുത്തുന്നതിനായി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൂടാതെ, ചെന്നൈയിലുള്ള ഉത്പന്ന നിര്‍മാതാക്കളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഈ പ്രത്യേക ബാച്ച് വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി.
Tags: Lotte Choco Pie Recall, Food Safety News, Lotte Choco Pie Ban, Chhattisgarh Food Safety, Bhopal News, Children Health Alert, Product Recall India
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


