28
Nov 2024
Fri
28 Nov 2024 Fri
indrans passes exam

തിരുവനന്തപുരം: 68ആം വയസ്സില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ്. കടമ്പ കടന്ന ഇന്ദ്രന്‍സിനെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ചിത്രവും കുറിപ്പും പങ്കുവച്ചു. ”അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിജയിച്ചു. ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍” ശിവന്‍കുട്ടി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിസള്‍ട്ട് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു താരം. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.

500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്റെ വിജയം. കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രന്‍സ് പിന്നീട് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു. തുടര്‍ന്നു സിനിമയിലെത്തി മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പാതിവഴിയില്‍ മുടങ്ങിയ പഠനവഴിയിലേക്കു വീണ്ടും മടക്കയാത്രയെന്ന മോഹം മനസ്സിലുണ്ടായിരുന്നു. ഇതോടെയാണു 68ആം വയസ്സില്‍ തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.