29
May 2023
Tue
29 May 2023 Tue

കൊച്ചി: ജിദ്ദയിലെ പ്രമുഖ വ്യവസായി ഹംസ കണ്ടപ്പന്‍(സീക്കോ ഹംസ-66) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ജിദ്ദയില്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം ഏതാനും ദിവസങ്ങളായി കൊച്ചി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം അഞ്ചച്ചവിടി സ്വദേശിയായ ഹംസ കണ്ടപ്പന്‍ 1977ലാണ് ജിദ്ദയിലെത്തിയത്. ഇവിടെ സീക്കോ വാച്ച് കമ്പനിയില്‍ ജോലി തുടങ്ങിയ അദ്ദേഹം പിന്നീട് വ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു. നിലമ്പൂര്‍ മണ്ഡലം ജിദ്ദ കെഎംസി.സി ചെയര്‍മാനായിരുന്നു. ശിഫാ ബവാദി ഗ്രൂപ്പ് എംഡിയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നിലമ്പൂരിലെ വസതിയിലെത്തിക്കുന്ന മൃതദേഹം ബുധന്‍ രാവിലെ ഒമ്പതിന് അഞ്ചച്ചവിടി പള്ളിശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.