30
Dec 2023
Sat
30 Dec 2023 Sat

വിവാഹം കഴിഞ്ഞ് എട്ടാം ദിവസം ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ചെവി അടിച്ച് പൊട്ടിച്ചു, കേള്‍വി പോയി, പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ക്കെതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പൊതുജനങ്ങളെ സ്വഭാവരൂപീകരണം പഠിപ്പിച്ചുകൊണ്ടിരുന്ന രാജ്യത്തെ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. വിവാഹം കഴിഞ്ഞ് എട്ടാം ദിവസം ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ചെവി അടിച്ച് പൊട്ടിക്കുകയും അവരുടെ കേള്‍വി ശക്തി നഷ്ടപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഐപിസി 323, 504, 427, 325 എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ബിന്ദ്രക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരന്‍ വൈഭവ് ക്വാത്ര നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ഡിസംബര്‍ 6നായിരുന്നു ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് എട്ടാംദിവസമാണ് ഇയാള്‍ യാനിക ഗാര്‍ഹികയെ മര്‍ദിച്ചത്. ബിന്ദ്ര യാനികയെ മുറിയില്‍ പൂട്ടിയിടുകയും അസഭ്യം പറയുകയും ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ചെവിയില്‍ അടിയേറ്റതു മൂലം യാനികക്ക് ശരിയായി കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും യുവതി ഇപ്പോള്‍ ഡല്‍ഹിയിലെ കൈലാഷ് ദീപക് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയിലുണ്ട്.

ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിബിപിഎല്‍) സിഇഒ ആയ ബിന്ദ്രയെ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ദശലക്ഷക്കണക്കിനാളുകളാണ് പിന്തുടരുന്നത്.

Influencer Vivek Bindra booked for allegedly abusing and assaulting wife a day after wedding, FIR says Yankita hospitalised with severe injuries and hearing loss