15
Jul 2024
Fri
15 Jul 2024 Fri

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പലിശ രഹിത വായ്പ
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ്, ഉണക്കമീന്‍ക്കച്ചവടം എന്നീ ജോലികള്‍ ചെയ്യുന്നതുമായ 5 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് അവസരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രായപരിധി ഇല്ല. 5 പേരടങ്ങടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50000/ രൂപ (ഒരാള്‍ക്ക് 10000/ രൂപ വീതം) പലിശരഹിത വായ്പ യായി നല്‍കുന്നതാണ്. അപേക്ഷ ഫോറം കണ്ണൂര്‍ സാഫ് നോഡല്‍ ഓഫീസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നും www.fisheries.kerala.gov.in. www.safkerala.org എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 31 നകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം.

ഫോണ്‍ :7902502030

Interest free loan for fisher women