15
Jun 2024
Tue
15 Jun 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിൽ ഏതാനും ന്യൂ ജനറേഷൻ PG കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില, തളിപറമ്പ) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (IPPL) കോഴ്സുകളിലേക്ക് ആണു അപേക്ഷ ക്ഷണിച്ചത്.  (International Center for Leadership Studies in Kerala)

MA Social Enterpreneurship and Development,
MA Public Policy and Development,
MA Decentralisation and Local Governance എന്നിവയാണ് കോഴ്സുകൾ.

ഏതെങ്കിലും വിഷയത്തിലും 45 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

രജിസ്ട്രേഷൻ ഫീസ് 600 രൂപ. (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 300 രൂപ)
ഓൺലൈനായി (SBIepay) മുഖാന്തിരം അടക്കണം.

അപേക്ഷിക്കേണ്ട ലിങ്ക്: https://www.admission.kannuruniversity.ac.in

അവസാന തിയതി: ജൂൺ 30