11
Sep 2023
Thu
11 Sep 2023 Thu

ഐഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 15 സീരിസിൽ പെട്ട ഫോണുകൾ അമിതമായി ചൂടാകുന്നുവെന്ന് വ്യാപക പരാതി. ഉപയോ​ഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും അമിതമായി ചൂടാകുന്നുവെന്ന് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആപ്പിളിന്റെ ഓൺലൈൻ ഫോറങ്ങളിലും റെഡ്ഡിറ്റ്, എക്സ് പോലുള്ള സാമുഹിക മാധ്യമങ്ങളിലും ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാണ്. ​ഗെയിം ചെയ്യുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ ഫേസ്ടൈം വീഡിയോ കോളോ ചെയ്യുമ്പോഴും ഫോൺ അമിതമായി ചൂടാകുന്നുവെന്നാണ് പരാതി. ചാർജിങ്ങിനിടെ ഫോൺ ചൂടാകുന്നുവെന്നാണ് ചിലരുടെ പരാതി. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് ചൂടാകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതെന്നാണ് കൂടുതൽ പേരും ചൂണ്ടിക്കാട്ടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക