ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് അനായാസ ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ച് വിക്കറ്റ് ജയമാണ് ലഖ്‌നൗ നേടിയത്. ഹൈദരാബാദിനെതിരേ 122 എന്ന ചെറിയ ലക്ഷ്യം 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ പിന്തുടര്‍ന്നു. എല്‍എസ്ജിയ്ക്കായി ക്യാപ്റ്റന്‍ രാഹുല്‍ 35ഉം ക്രുനാല്‍ പാണ്ഡെ 34ഉം റണ്‍സ് നേടി. ലീഗില്‍ ലഖ്‌നൗവിന്റെ രണ്ടാം ജയമാണിത്. ഹൈദരാബാദിന് ഇതുവരെ ആദ്യം ജയം നേടാനായിട്ടില്ല.
|
നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 121 റണ്‍സിന് ലഖ്‌നൗ പിടിച്ചുകെട്ടിയിരുന്നു. 34 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും 31 റണ്‍സെടുത്ത അന്‍മോള്‍പ്രീത്തുമാണ് ഹൈദരാബാദിനായി ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തത്. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡെയും രണ്ട് വിക്കറ്റ് നേടിയ അമിത് മിശ്രയുമാണ് എസ്ആര്‍എച്ചിനെ ചെറിയ സ്‌കോറില്‍ കുരുക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





