ഇറാനിയന്‍ ജനതയ്ക്കെതിരെ അമേരിക്ക നടത്തുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയായി കുവൈറ്റിലെയും യു.എ.ഇയിലെയും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന് അറിയിച്ചു. എന്നാല്‍, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള കടുത്ത ഭീഷണിയുമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റ് തുടര്‍ച്ചയായുണ്ടാകുന്ന ഇറാനിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. അതേസമയം, കഴിഞ്ഞ രാത്രി ഇറാന് നടത്തിയ ആക്രമണങ്ങളില്‍ കുവൈറ്റിലേത് ഉള്‍പ്പെടെ മേഖലയിലെ ഒരു യു.എസ് സൈനിക കേന്ദ്രത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന് അല്‍ ജസീറയോട് വ്യക്തമാക്കി.
|
യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
തെക്കന്‍ ഇറാനിലെ സിറിക്കിന് സമീപം ചൊവ്വാഴ്ച വിവാഹച്ചടങ്ങുകള്‍ നടന്നിരുന്ന സ്ഥലത്തേക്ക് യു.എസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നതായി ഇറാന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ IRIB റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസിയ മൊളൈനെജാദ് (22) വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഹോര്‍മോസ്ഗാന്‍ മെഡിക്കല്‍ സയന്‍സസ് സര്‍വകലാശാല പ്രസിഡന്റ് പേജ്മാന് ഷാരോഖിയെ ഉദ്ധരിച്ച് IRIB അറിയിച്ചു.
ആയുധങ്ങള്‍ തീരുകയാണെന്ന റിപോര്‍ട്ട് തള്ളി ട്രംപ്
അതിനിടെ, അമേരിക്കന്‍ സൈന്യത്തിന്റെ ആയുധശേഖരം തീരുകയാണെന്ന മാധ്യമറിപ്പോര്‍ട്ടുകളും സ്വതന്ത്ര വിശകലനങ്ങളും പൂര്‍ണ്ണമായും തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ രാജ്യദ്രോഹപരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ടോമഹോക്ക് മിസൈലുകള്‍, പേട്രിയറ്റ് മിസൈലുകള്‍, ഥാഡ് (THAAD) ആന്റി ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള അമേരിക്കയുടെ ഏറ്റവും ശക്തമായ പല ആയുധങ്ങളുടെയും ശേഖരം വേഗത്തില്‍ കുറഞ്ഞുവരികയാണെന്ന് അല്‍ ജസീറ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് ട്രംപ് ഈ വാര്‍ത്തകള്‍ ‘100 ശതമാനവും തെറ്റാണെന്ന്’ അവകാശപ്പെട്ടത്. അമേരിക്കന്‍ സൈന്യത്തിന്റെ പക്കല്‍ ആവശ്യത്തിലധികം ഉന്നത നിലവാരമുള്ള ആയുധശേഖരമുണ്ടെന്നും ആയുധ നിര്‍മ്മാണം വന്‍തോതില്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യരാജ്യങ്ങള്‍ക്കുള്ള ആയുധ വില്‍പ്പന പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തില്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന് തുടങ്ങിയ സഖ്യരാജ്യങ്ങളിലേക്കുള്ള ആയുധ വിതരണം മാസങ്ങളോളം വൈകിയിരുന്നു.
Tags: Iran Kuwait UAE Conflict, US Iran War, Iran Attacks Kuwait UAE, Donald Trump Truth Social, Sirik Iran Attack, Middle East Tension, Iran US Conflict News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



