22
Oct 2026
Thu
22 Oct 2026 Thu
woman Thought She Had A Stomach Lump Hours Later She Gave Birth

വയറ്റിലെ മുഴയെന്ന് കരുതി ഡോക്ടറെ കണ്ട 41കാരി മണിക്കൂറുകൾക്കുള്ളിൽ കു‌ഞ്ഞിന് ജന്മം നൽകി. വയറ്റിൽ മുഴയുണ്ടെന്ന് കരുതി ചികിത്സ തേടിയ 41കാരിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അപ്രതീക്ഷിത വാർത്ത. താൻ ഗർഭിണിയാണെന്ന് തിരിച്ചറിയാതെ ഒൻപത് മാസം പിന്നിട്ട യുവതി ആശുപത്രിയിൽ പ്രവേശിച്ച് വെറും അഞ്ച് മണിക്കൂറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി. ബ്രിട്ടനിലാണ് സംഭവം. സാംമി ഇവാൻസ് എന്ന യുവതിയാണ് വയറ്റിലെ മുഴയ്ക്ക് തേടി മണിക്കൂറുകൾക്കുള്ളിൽ പ്രസവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാരിയെല്ലിന് സമീപം അസാധാരണമായ മുഴ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സാംമി ഡോക്ടറെ കാണാൻ തീരുമാനിച്ചത്. കഠിനമായ വ്യായാമത്തിനിടെ പേശികൾക്ക് പരിക്കേറ്റതാകാമെന്നായിരുന്നു ആദ്യം കരുതിയത്. ആർത്തവം നിലച്ചതോടെ ആർത്തവവിരാമത്തിനു മുന്നോടിയായുള്ള പെരിമെനോപോസ് ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അവർ വിചാരിച്ചു. ഗർഭിണിയാണെന്ന സംശയം പോലും തോന്നിയില്ല. ഗർഭകാലത്തിന്റെ പതിവ് ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല എന്നതാണ് ഇതിന് കാരണം.

ആദ്യം നടത്തിയ പരിശോധനയിൽ ഗർഭപരിശോധനാ ഫലം നെഗറ്റീവാണെന്നായിരുന്നു സൂചന. എന്നാൽ മറ്റൊരു ഡോക്ടർ പരിശോധനാഫലം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വളരെ മങ്ങിയ ഒരു വര കണ്ടു. തുടർന്ന് വീണ്ടും പരിശോധന നടത്താൻ നിർദേശിച്ചു. അടുത്ത ദിവസം നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് എല്ലാവരെയും ഞെട്ടിച്ച കാഴ്ച കണ്ടത്. സ്കാനിൽ കുഞ്ഞിന്റെ കാലും കൈയും ചെറിയ മുതുകും വ്യക്തമായി തിരിച്ചറിയാനായി.

ഗർഭിണിയാണെന്ന വാർത്ത പങ്കാളിയായ ട്രിസ്റ്റണെ അറിയിച്ച സാംമി, ഗർഭത്തിന്റെ ആദ്യഘട്ടത്തിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അധികം വൈകാതെ മറ്റൊരു മെഡിക്കൽ വിദഗ്ധൻ അറിയിച്ചത് പ്രസവം ആരംഭിച്ചുകഴിഞ്ഞുവെന്നായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ എട്ട് പൗണ്ട് ഭാരമുള്ള ആൺകുഞ്ഞിന് സാംമി ജന്മം നൽകി. നോഹ എന്നാണ് കുഞ്ഞിന് പേരിട്ടത്.

പ്രസവശേഷവും വേദനയും തുന്നലുകളും കാരണം സംഭവിച്ച കാര്യങ്ങൾ ഉൾക്കൊള്ളാൻ സമയമെടുത്തതായി സാംമി വെളിപ്പെടുത്തി. ഒൻപത് മാസവും ഗർഭിണിയാണെന്നറിയാതെ കഴിഞ്ഞെങ്കിലും സാംമിയും കുടുംബവും കുഞ്ഞ് നോഹയെ സന്തോഷത്തോടെ സ്വീകരിച്ചു.

ALSO READ: ഗ്ലാസിനിടയില്‍ കൈകള്‍ കുരുക്കി കാറിന്റെ മുകളിലിട്ട് ഒന്നര കിലോമീറ്റര്‍; താഴെയിട്ട് ശരീരത്തിലൂടെ വാഹനം കയറ്റി; കാണ്‍പൂരില്‍ ദസറ രാത്രിയില്‍ ക്രൂരമായ കൊലപാതകം!

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക