പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറന്ന യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നടത്തിയ ആക്രമണത്തിൽ വിമാനം തകരാറിലായെന്നും തുടർന്ന് പൈലറ്റിന് മേഖലയിലെ വ്യോമതാവളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നെന്നും ഇറാൻ അവകാശപ്പെട്ടു. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
|
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം.
എന്നാൽ യുഎസ് യുദ്ധവിമാനത്തിന് കേടുപാടുകൾ സംഭവിച്ചെന്ന ഇറാന്റെ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. പൈലറ്റിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



