നിരോധിത സംഘടനയായ പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ രണ്ട് അംഗങ്ങളെ വധശിക്ഷയ്ക്കു വിധേയമാക്കി ഇറാന്‍. നിരവധി ഭീകര പ്രവര്‍ത്തികള്‍ നടത്തിയ സായുധ സംഘടനയിലെ അംഗങ്ങളായ ഇരുവരെയും വധശിക്ഷയ്ക്കു വിധേയമാക്കാനുള്ള ഉത്തരവ് സുപ്രിംകോടതി ശരിവച്ചതിനു പിന്നാലെ ശനിയാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. അബുല്‍ഹസന്‍ മൊണ്ടാസര്‍, വാഹിദ് ബനിയമെറിയാന്‍ എന്നിവരെ തൂക്കിലേറ്റിയതായി ഇറാനിയന്‍ ജുഡീഷ്യറി വെബ്‌സൈറ്റ് ആയ മിസാന്‍ ഓണ്‍ലൈന്‍ ആണ് റിപോര്‍ട്ട് ചെയ്തത്.
|
1979ലെ ഇസ് ലാമിക വിപ്ലവത്തെ ഈ സംഘടന തുടക്കത്തില്‍ പിന്തുണച്ചിരുന്നു. 1980കളില്‍ ഇറാനില്‍ പുതിയ നേതൃത്വം നിലവില്‍ വന്നതോടെ പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സംഘടനയിലെ അംഗങ്ങളായ നാലുപേരെ മാര്‍ച്ച് 30, 31 തീയതികളില്‍ തൂക്കിലേറ്റിയിരുന്നു. ഇവരെയും ശനി രാവിലെ തൂക്കിലേറ്റിയ രണ്ടുപേരെയും 2024ലാണ് റവ്യൂഷണറി കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്.
ALSO READ: ഭാര്യാ മാതാപിതാക്കളെ കാണാനായി ദുബയിലെത്തിയ മലയാളി യുവാവിന് 45 കോടി രൂപ സമ്മാനം





