18
Dec 2023
Fri
18 Dec 2023 Fri

തെഹ്റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധം പുലർത്തിയ നാലു പേർക്ക് വധശിക്ഷ വിധിച്ച് ഇറാൻ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരു സ്ത്രീയടക്കം നാലു പേരെയാണ് ഇന്ന് തൂക്കിലേറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെയാണ് ഇന്ന് രാവിലെ തൂക്കിലേറ്റിയതെന്ന് ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

മൊസാദിന്റെ നിർദേശ പ്രകാരം രാജ്യ സുരക്ഷയ്ക്കെതിരെ ഈ സംഘം നീക്കം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വഫ ഹനാറെ, അരാം ഉമരി, റഹ്മാൻ പർഹാസോ എന്നിവരെയും നാസിം നമാസി എന്ന വനിതയെയുമാണ് തൂക്കിലേറ്റിയത്. സമാന കാരണങ്ങളാൽ രണ്ടാഴ്ച മുമ്പ് ഒരാളെ തൂക്കിലേറ്റിയിരുന്നു.