18
Apr 2026
Sat
18 Apr 2026 Sat
strait of hormuz

യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാന്‍ ട്രംപ് തയ്യാറാവാത്തതിനെ തുടര്‍ന്ന്
ഹോര്‍മുസ് കടലിടുക്ക് തുറന്നതിന് പിന്നാലെ അടച്ച് ഇറാന്‍. കടലിടുക്ക് കടക്കാനെത്തിയ ഇന്ത്യന്‍ ചരക്കുകപ്പലിനു നേരെ ഇറാന്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഇറാഖില്‍ നിന്ന് എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പല്‍ ഇതോടെ തിരികെ പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് പോവുന്നതും അവിടെ നിന്ന് വരുന്നതുമായ 21 കപ്പലുകളെ യുഎസ് സേന തിരിച്ചയച്ചതിനു പിന്നാലെയായിരുന്നു ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത നടപടി റദ്ദാക്കിയത്. ഇറാനിലേക്ക് വരികയും പോവുകയും ചെയ്യുന്ന കപ്പലുകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇസ് ലാമിക് റവ്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ചേര്‍ന്ന് ആക്രമണം ആരംഭിച്ചതോടെയാണ് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്.

ALSO READ: ഭക്ഷണമില്ല, താമസ സ്ഥലത്ത് പീഡനം: മലയാളി യുവതിയുടെ ദുരിതം പുറം ലോകമറിഞ്ഞത് വാട്‌സാപ്പ് സന്ദേശത്തിലൂടെ; ഒടുവില്‍ മോചനം