17
Jun 2025
Mon
17 Jun 2025 Mon
qatar air space

ദോഹ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയ്ക്കിടെ വ്യോമപാത അടച്ച് ഖത്തര്‍. (Iran-Israel conflict; Qatar closes airspace; flights to UAE also suspended) താല്‍ക്കാലികമായാണ് വ്യോമഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്‍മാരുടെയും, പ്രവാസികളുടെയും, സന്ദര്‍ശകരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ALSO READ: യുഎസിനുള്ള തിരിച്ചടി ഏത് രീതിയിലെന്ന് ഞങ്ങള്‍ തീരുമാനിക്കും: ഇറാന്‍

കൂടാതെ ഖത്തര്‍ നിവാസികള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും, വ്യാജ വാര്‍ത്തകളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.

സമാനമായി യുഎഇയും ഉടന്‍ തന്നെ സിവിലിയന്‍ വ്യോമ ഗതാഗതത്തിനായി വ്യോമാതിര്‍ത്തിഅടയ്ക്കുമെന്നാണ് റിപോര്‍ട്ട്. അതിനിടെ തുര്‍ക്കി കമ്പനികള്‍ യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബഹ്‌റൈന്‍ കഴിഞ്ഞ ദിവസം കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.