യുഎസ് ആസ്ഥാനമായ മെഡിക്കല്‍ ഉപകരണ കമ്പനിയായ സ്ട്രൈക്കറിനെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതല്ലെന്ന് സുരക്ഷാ വിദഗ്ധര്‍. സ്ട്രൈക്കര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലി അവതാളത്തിലായിരുന്നു. സ്ട്രൈക്കറിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന് ബന്ധമുള്ള ഹന്ദല എന്ന ഹാക്കിങ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇറാനിലെ മിനാബ് സ്കൂള്‍ ആക്രമിച്ച് കുട്ടികളെ കൊന്നതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും ഹന്ദല പറയുകയുണ്ടായി.
|
ബുധനാഴ്ചയായിരുന്നു സ്ട്രൈക്കറിനെതിരേ സൈബര്‍ ആക്രമണമുണ്ടായത്. ഇറാനെതിരേ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന് സൈബര്‍ ശൃംഖലകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുന്‍ സിഎഐ ഉദ്യോഗസ്ഥനും എഫ്ബിഐ സ്പെഷ്യല്‍ ഏജന്റുമായ ട്രേസി വാല്‍ഡര്‍ പറഞ്ഞു.
സ്ട്രൈക്കര്‍ കമ്പനിയുടെ 50 ടെറാബൈറ്റ് (TB) ഡാറ്റ തങ്ങള്‍ കൈക്കലാക്കിയെന്നും ഇത് ഇപ്പോള്‍ ‘ലോകത്തെ സ്വതന്ത്രരായ ജനങ്ങളുടെ കൈകളിലാണെന്നും’ ഹന്ദല അവകാശപ്പെട്ടിരുന്നു.
ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സ്ട്രൈക്കറിന്റെ ആഗോള നെറ്റ് വര്‍ക്കുകള്‍ തകരാറിലായത്. മൈക്രോസോഫ്റ്റ് അധിഷ്ഠിത സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമായി.
ശസ്ത്രക്രിയാ ഉപകരണങ്ങള്‍ മുതല്‍ റോബോട്ടിക് സര്‍ജറി സംവിധാനങ്ങള്‍ വരെ നിര്‍മ്മിക്കുന്ന സ്ട്രൈക്കര്‍, 2025-ല്‍ 25 ബില്യണ്‍ ഡോളറിലധികം വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 150 ദശലക്ഷം രോഗികളാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്.
ALSO READ: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





