28
Sep 2026
Mon
28 Sep 2026 Mon
Vithya Ramraj breaks PT Ushas decades long record

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് വെങ്കല മെഡൽ സ്വന്തമാക്കി. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത വിത്യ വ്യക്തിഗത മികച്ച സമയത്തിനൊപ്പം 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡും തിരുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1984ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിൽ ഇതിഹാസ താരം പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡാണ് വിത്യ മറികടന്നത്. 2023ൽ വിത്യ ഈ റെക്കോർഡിനൊപ്പമെത്തിയിരുന്നു. ഇപ്പോൾ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇന്ത്യൻ റെക്കോർഡ് സ്വന്തം പേരിലാക്കി.

ഫൈനലിൽ പത്ത് ഹർഡിൽസും വിജയകരമായി മറികടന്നാണ് വിത്യ മൂന്നാം സ്ഥാനത്തെത്തിയത്. യുഎഇയുടെ മറിയം കരീം 54.31 സെക്കൻഡിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. കസാഖിസ്ഥാന്റെ അഡെലിന സെംസ് 54.58 സെക്കൻഡിൽ വെള്ളി സ്വന്തമാക്കി.

മത്സരത്തിലെ മറ്റൊരു ഇന്ത്യൻ താരം അനു രാഘവനും വ്യക്തിഗത മികച്ച പ്രകടനം നടത്തി. 55.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത അനു അഞ്ചാം സ്ഥാനത്താണ് എത്തിയത്.

വിത്യയുടെ വെങ്കലത്തോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 40 ആയി. നാല് സ്വർണം, 17 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ സമ്പാദ്യം. മെഡൽ പട്ടികയിൽ ഇന്ത്യ നിലവിൽ 12-ാം സ്ഥാനത്താണ്.

ALSO READ: എല്‍ നിനോ ശക്തമാകുന്നു; യു.എ.ഇയില്‍ ഒക്ടോബര്‍ മുതല്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് പ്രവചനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക