28
Sep 2026
Mon
28 Sep 2026 Mon
us under water drone

ഹോര്‍മുസില്‍ അമേരിക്കയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി ഇറാന്റെ ചടുല നീക്കം. തന്ത്രപ്രധാനമായ കടലിടുക്കില്‍ അമേരിക്കയുടെ അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തു. ചാരവൃത്തി ലക്ഷ്യമിട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന ഡ്രോണ്‍ ആണ് പിടികൂടിയത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തിയതായും ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • ഡ്രോൺ പിടിച്ചെടുത്തു: ഹോർമുസ് കടലിടുക്കിൽ ചാരവൃത്തി നടത്തുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ഇറാൻ റവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്തു.
  • കടലിടുക്കിൽ നിയന്ത്രണം: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തി.
  • പിന്മാറില്ലെന്ന് ഇറാൻ: യു.എസിനും ഇസ്രയേലിനും എതിരെയുള്ള പ്രതിരോധത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു.

സങ്കീര്‍ണമായ സൈനിക നീക്കത്തിലൂടെയാണ് യുഎസ് ഡ്രോണിനെ കെണിയിലാക്കിയത്. അമേരിക്കന്‍ ഭീകരസേനയുടെ രണ്ടാമത്തെ അണ്ടര്‍വാട്ടര്‍ ഡ്രോണാണ് തങ്ങളുടെ പിടിയിലായിരിക്കുന്നതെന്നും ഇറാന്‍ അവകാശപ്പെട്ടു. ഇതോടൊപ്പം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പല്‍ ഗതാഗതത്തിനു മേല്‍ ഇറാന്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു.

”ഹോര്‍മുസ് കടലിടുക്ക് നിലവില്‍ അടച്ചിരിക്കുകയാണെന്ന് ഐആര്‍ജിസി നാവികസേന ശക്തമായി പ്രഖ്യാപിക്കുന്നു. അനുമതിയില്ലാത്തതും അപകടകരവുമായ ഏത് ഗതാഗത നീക്കവും തടയും” ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ നിശ്ചയിച്ചിട്ടുള്ള പാതയിലൂടെയല്ലാതെ കടന്നുപോകുന്ന ഒരു കപ്പലിനും സുരക്ഷയുണ്ടാകില്ലെന്ന് സായുധ സേനയുടെ മുതിര്‍ന്ന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫസല്‍ ഷെകാര്‍ച്ചി പറഞ്ഞു.

ഒരടി പിന്നോട്ടില്ലെന്ന് മസൂദ് പെസെഷ്‌കിയന്‍

അമേരിക്കയെയും ഇസ്രയേലിനെയും പ്രതിരോധിക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ അദ്ദേഹം, അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി നിലകൊള്ളുമെന്നും ശത്രുവിനു മുന്നില്‍ കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇടപെടാന്‍ അമേരിക്ക സ്വപ്നം കാണേണ്ടതില്ലെന്നും, അതിക്രമിച്ചു കടന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.

Tags: Iran US Conflict, Strait of Hormuz, IRGC Captures US Drone, Masoud Pezeshkian, Middle East News Malayalam, Gulf News Malayalam, World News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക