സുരക്ഷാ മേധാവി അലി ലാറിജാനിയുടെ കൊലയാളികള്‍ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ. ലാറിജാനിയുടെ വധത്തിന് തൊട്ടടുത്ത ദിവസം ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിമിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
|
ലാരിജാനിയുടെ മരണവാര്‍ത്ത വളരെ ദുഃഖകരമാണെന്നും പറഞ്ഞ മുജ്തഹം അദ്ദേഹം ബുദ്ധിമാനും പ്രതിബദ്ധതയുമുള്ളവനും ഇറാന്റെ രാഷ്ട്രീയ സ്ഥാപനത്തിലെ ഒരു വിശിഷ്ട വ്യക്തിയാണെന്നും വിശേഷിപ്പിച്ചു. ലാറിജാനിയുടെ കൊലപാതകം അദ്ദേഹത്തിന്റെ പ്രാധാന്യവും ഇസ് ലാമിന്റെ ശത്രുക്കള്‍ക്ക് അദ്ദേഹത്തോടുള്ള വെറുപ്പിന്റെ വ്യാപ്തിയും തെളിയിക്കുന്നതാണെന്നും മുജ്തബ ഖാംനഇ പറഞ്ഞു.
ഈ രക്തച്ചൊരിച്ചില്‍ ഇസ് ലാമിനെ കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ് ലാമിക വിരുദ്ധര്‍ അറിയണം. തീര്‍ച്ചയായും രക്തസാക്ഷികളെ കൊലപ്പെടുത്തിയ കുറ്റവാളികള്‍ ഉടന്‍ തന്നെ അതിനു വില നല്‍കേണ്ടി വരുമെന്നും മുജ്തബ ഖാംനഇ മുന്നറിയിപ്പ് നല്കി.
ALSO READ: ശവ്വാല്‍ പിറ കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാനില്‍ നാളെ അറിയാം





